വഴുതകുളം തോടിന്റെ വശങ്ങള്‍ കെട്ടി

Posted on: 12 Sep 2015കാലടി: ചെങ്ങല്‍ വഴുതകുളം തോടിന്റെ ഇരുവശവും കരിങ്കല്‍ കെട്ടി സംരക്ഷണ ഭിത്തി തീര്‍ത്തതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ബാബു ജോസഫ് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അംബിക ബാലകൃഷ്ണന്‍, പോള്‍സണ്‍ കുടിയിരിപ്പില്‍, കെ.സി. ബേബി, പി.ഒ. പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.
വഴുതകുളം തോടും വാത്തന്‍കായ് തോടും പുനരുദ്ധരിക്കാന്‍ 27 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.

More Citizen News - Ernakulam