പോലീസിലെ ജോലി വിഭജനം: കോടതി റിപ്പോര്‍ട്ട് തേടി

Posted on: 12 Sep 2015കൊച്ചി: കുറ്റാന്വേഷണം, ക്രമസമാധാനപാലനം എന്നിവയില്‍ പോലീസ്സേനയുടെ ജോലി വിഭജനം ഏതെങ്കിലും സ്റ്റേഷനില്‍ നടപ്പാക്കിക്കൂടേ എന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
സര്‍ക്കാറിനോടും സംസ്ഥാന പോലീസ് മേധാവിയോടും വിവരം തേടി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് രണ്ടാഴ്ച അനുവദിച്ചിട്ടുണ്ട്.
മകന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം വൈകുന്നുവെന്ന് കാണിച്ച് കൊല്ലം മാങ്ങാട് സ്വദേശി ടി.എല്‍. മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ നിര്‍ദേശം. 2012 നവംബറിലാണ് ഹര്‍ജിക്കാരന്റെ മകന്‍ ശ്രീകാന്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജോലി വിഭജനം നടപ്പാക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അത് പരിഗണിച്ച കോടതി ഈ നഗരങ്ങളിലെ ഏതെങ്കിലും സ്റ്റേഷനില്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചാണ് നിലപാട് ആരാഞ്ഞിട്ടുള്ളത്.

More Citizen News - Ernakulam