ചിത്രരചനാ മത്സരവും പഠനക്ലാസും

Posted on: 12 Sep 2015ചെറായി: പള്ളിപ്പുറം സര്‍വീസ് സഹകരണബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമന്വയ സാംസ്‌കാരിക സദസ്സിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4 ന് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ചിത്രരചനാ (ജലച്ചായം) മത്സരവും കാര്‍ട്ടുണിസ്റ്റ് എം.കെ. സീരി നയിക്കുന്ന ചിത്രരചനാ പഠനക്ലാസും നടത്തും.
വൈപ്പിന്‍ ഉപജില്ലയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മറ്റു സ്ഥലങ്ങളില്‍ പഠിക്കുന്ന വൈപ്പിന്‍ നിവാസികളായ കുട്ടികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കാന്‍ 25 നകം ബാങ്ക് ഹെഡ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

More Citizen News - Ernakulam