ദേശീയ വനം രക്തസാക്ഷി ദിനാചരണം

Posted on: 12 Sep 2015കോതമംഗലം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ വനം രക്തസാക്ഷി ദിനാചരണവും രക്തദാന ക്യാമ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.ബി. ഷാജുമോന്‍ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. അപ്പച്ചന്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ പി.ഒ. അപ്പച്ചന്‍, വി.കെ. അനന്തന്‍, ടി.എ. ഷാജി, തൊടുപുഴ മേഖലാ സെക്രട്ടറി എ.എന്‍. പ്രദീപ്കുമാര്‍, കോതമംഗലം ആര്‍.ഒ വി.എച്ച്. അബൂബക്കര്‍, കാളിയാര്‍ ആര്‍.ഒ. ടി.എസ്. സജു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.എസ്. വിനയന്‍ നന്ദി പറഞ്ഞു.
ഓള്‍ കേരള ബ്ലഡ് ഡൊണേഴ്‌സ് അസോസിയേഷന്റെയും ആലുവ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്.

More Citizen News - Ernakulam