കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം -ജമാ അത്ത് കൗണ്‍സില്‍

Posted on: 12 Sep 2015പെരുമ്പാവൂര്‍: ചെമ്പാരത്തുകുന്ന് മുസ്ലിം ജമാ അത്ത് കമ്മിറ്റി സെക്രട്ടറി അഷ്‌റഫിനെ വൈദ്യുതാഘാതമേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തില്‍ പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയാണ് വീടിന്റെ സിറ്റൗട്ടില്‍ വൈദ്യുതി കമ്പി ചുറ്റി അഷ്‌റഫിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
ചെമ്പാരത്തുകുന്ന് സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി നടക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതക ശ്രമമെന്നായിരുന്നു പോലീസ് നിഗമനം. കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
പ്രതിഷേധ യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് മാവൂദ് മുഹമ്മദ്ഹാജി, മുഹമ്മദ് വെട്ടത്ത്, പരീത് മാസ്റ്റര്‍, കെ.യു. ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam