ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ ഉയര്‍ന്നു

Posted on: 12 Sep 2015മൂവാറ്റുപുഴ: വീട്ടിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടറില്‍ നിന്ന് സ്റ്റൗവിലേക്കുള്ള പൈപ്പില്‍ വാതകം ചോര്‍ന്ന് തീപിടിച്ചത് ഭീതി പടര്‍ത്തി. പായിപ്ര തട്ടുപറമ്പിന് സമീപം പാപ്പാള ഭാഗത്ത് ഊന്നുകല്‍ നിരപ്പേല്‍ ബാബുവിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് തീ ഉയര്‍ന്നത്.
സ്റ്റൗ പ്രവര്‍ത്തിപ്പിച്ച ശേഷം വീട്ടുകാര്‍ സമീപത്തെ മുറിയില്‍ ഇരിക്കുമ്പോള്‍ അടുക്കളയില്‍ നിന്ന് ശബ്ദം കേട്ടതോടെ ശ്രദ്ധിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീ പടര്‍ന്നത് കണ്ടത്.
ഉടന്‍തന്നെ വൈദ്യുതി വിച്ഛേദിച്ച ശേഷം വീട്ടുകാര്‍ പുറത്തിറങ്ങി ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം എത്തി റഗുലേറ്റര്‍ നനച്ച് ഓഫ്‌ചെയ്ത് പുറത്തേക്ക് മാറ്റി അപകടം ഒഴിവാക്കി.

More Citizen News - Ernakulam