സ്വയംഭൂ നരസിംഹസ്വാമി-ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം

Posted on: 12 Sep 2015കൊച്ചി: തിരുവാങ്കുളം മാമല മുരിയമംഗലം സ്വയംഭൂ നരസിംഹസ്വാമി-ധര്‍മശാസ്താ ക്ഷേത്രത്തില്‍ 15-ാമത് ഭാഗവത സപ്താഹ മഹായജ്ഞം 13 മുതല്‍ 20 വരെ നടത്തും. വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിയാണ് മുഖ്യ കാര്‍മികന്‍.
യജ്ഞവേദിയിലേക്ക് വിഗ്രഹവും കൊണ്ടുള്ള രഥഘോഷയാത്ര 13ന് രാവിലെ 8.30ന് എറണാകുളം ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ അനുജന്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വ്യവസായി ടി.എസ്. പട്ടാഭിരാമന്‍, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
എറണാകുളം ടി.ഡി. അമ്പലം, കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രം, കടവന്ത്ര കവലക്കല്‍ നരസിംഹസ്വാമി ക്ഷേത്രം, പൊന്നുരുന്നി ശ്രീകൃഷ്ണ ക്ഷേത്രം, എരൂര്‍ പിഷാരിക്കോവില്‍, എരൂര്‍ മുതുകുളങ്ങര സന്താനഗോപാല മൂര്‍ത്തീ ക്ഷേത്രം, പോട്ടയില്‍ ഭഗവതീ ക്ഷേത്രം, പുല്ലുകാട്ട് വെളി നരസിംഹസ്വാമി ക്ഷേത്രം, നടക്കാവ് ഭഗവതീ ക്ഷേത്രം, പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം, ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണമുണ്ട്.
ഭാഗവത സപ്താഹം ഹൈക്കോടതി ജസ്റ്റിസ് വി. ചിതംബരേഷ് ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും.
ദിവസവും രാവിലെ 6 മുതല്‍ 6.30 വരെ വിഷ്ണു സഹസ്രനാമ ജപവും സമൂഹ പ്രാര്‍ത്ഥനയും ഉണ്ടാകും. 6.30ന് ഭാഗവത പാരായണം, പ്രഭാഷണം, 9.15 മുതല്‍ 11 വരെ ഭാഗവത പാരായണം, പ്രഭാഷണം, 11.10 മുതല്‍ പാരായണം, പ്രഭാഷണം, 2.30 മുതല്‍ നാല് വരെ ഭാഗവത പാരായണം, 4.30 മുതല്‍ ആറ് വരെ പാരായണം, പ്രഭാഷണം എന്നിങ്ങനെയാണ് പരിപാടി.
14ന് വൈകീട്ട് ഏഴിന് സംഗമേശന്‍ തമ്പുരാന്‍ പ്രഭാഷണം നടത്തും.
17ന് വൈകീട്ട് 5.30ന് ശ്രീകൃഷ്ണാവതാരം. വൈകീട്ട് ഏഴിന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം.
18ന് വൈകീട്ട് നാലിന് രുക്മിണീ സ്വയംവര ഘോഷയാത്ര, 5.30ന് രുക്മിണീ സ്വയംവര ഉത്സവം, ആറിന് നാമസങ്കീര്‍ത്തനാമൃതം, ഏഴിന് ഹൈക്കോടതി സീനിയര്‍ അഡ്വക്കറ്റ് അഡ്വ. ഗോവിന്ദ ഭരതന്റെ പ്രഭാഷണം.
19ന് വൈകീട്ട് ഏഴിന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. അരവിന്ദാക്ഷന്‍ പ്രഭാഷണം നടത്തും.

More Citizen News - Ernakulam