കടയിരുപ്പില്‍ വനിതാ ക്ഷേമകേന്ദ്രം തുറന്നു

Posted on: 12 Sep 2015കോലഞ്ചേരി: ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കടയിരുപ്പ് ജങ്ഷനില്‍ വനിതാ ക്ഷേമകേന്ദ്രം തുറന്നു. വനിതകള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും കുടുംബശ്രീ സി.ഡി.എസ്സിന് ആസ്ഥാനമായുമാണ് 2000 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രാജിയുടെ അധ്യക്ഷതയില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. മന്ദിരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷമ്മാരായ എം.എ. വര്‍ഗീസ്, റീന മത്തായി, ഉഷ ഗോപിനാഥ്, മെമ്പര്‍മാരായ ടി.എസ്. ഉണ്ണികൃഷ്ണന്‍, സി.ഡി. പത്മാവതി, സുഭാഷ് ടി. ജോസഫ്, അജിതാമണി, തങ്കമണി തങ്കപ്പന്‍, കെ.സി. ഐസക്, എം.വി. പത്രോസ്, പി.സി. അനിരുദ്ധന്‍, വത്സ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam