മൂവാറ്റുപുഴയില്‍ ഹയര്‍ സെക്കന്‍ഡറി റോഡ് സുരക്ഷാ പദ്ധതി

Posted on: 12 Sep 2015മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഹയര്‍ സെക്കന്‍ഡറി റോഡ് സുരക്ഷാ പദ്ധതിക്ക് തുടക്കമായി. മൂവാറ്റുപുഴയിലെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പദ്ധതി നടപ്പാക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ. ആദര്‍ശ്കുമാര്‍ ജി. നായര്‍ അറിയിച്ചു. പദ്ധതിക്ക് തുടക്കം കുറിച്ച് ഇലാഹിയ പബ്ലിക് സ്‌കൂളില്‍ ആദ്യത്തെ ക്ലാസ് നടത്തി.
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ്സുകള്‍. റോഡ് ഷോകള്‍, പ്രത്യേക പരിശീലനങ്ങള്‍, നിയമ പരിജ്ഞാനം പകരല്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് നടപ്പാക്കുക. ഇതിന്റെ ആദ്യ പടിയാണ് ബോധവത്കരണ ക്ലാസ്സുകള്‍.
സാഹസികമായ ഡ്രൈവിങ് നിരുത്സാഹപ്പെടുത്തല്‍, ഇതിന്റെ അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്തല്‍, ഹെല്‍െമറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ ആവശ്യകത, നിയമ ലംഘനങ്ങള്‍ വരുത്തുന്ന ഭവിഷ്യത്ത് എന്നിവ സംബന്ധിച്ചെല്ലാം ക്ലാസ്സുകളുണ്ടാകും. ആഴ്ചയില്‍ രണ്ട് ദിവസം ക്ലാസ്സുണ്ടാകുമെന്ന് എം.വി.ഐ സി.കെ. എബ്രാഹം അറിയിച്ചു.
ഷാജു ജോര്‍ജ്, സി.കെ. എബ്രഹാം, ജോസഫ് ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam