സേവാദള്‍ മണ്ഡലം കണ്‍വെന്‍ഷന്‍

Posted on: 11 Sep 2015കൊച്ചി: കോണ്‍ഗ്രസ് സേവാദള്‍ തൃക്കണാര്‍വട്ടം മണ്ഡലം കണ്‍വെന്‍ഷന്‍ ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എറണാകുളം നോര്‍ത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കുട്ടോത്തിനെ ചടങ്ങില്‍ ആദരിച്ചു.
എസ്ആര്‍എം റോഡ് യൂത്ത് കോണ്‍ഗ്രസ് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ മണ്ഡലം ചെയര്‍മാന്‍ മൊയ്തീന്‍ പീടിയേക്കല്‍ അധ്യക്ഷത വഹിച്ചു. നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് ഹെന്‍ട്രി ഓസ്റ്റിന്‍, ലൂഡി ലൂയിസ് എംഎല്‍എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപക് ജോയി, ബിനോയി പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam