തൃപ്പൂണിത്തുറ ഗവ. കോളേജില്‍ പ്രഭാഷണ പരമ്പര തുടങ്ങി

Posted on: 11 Sep 2015തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം നടത്തുന്ന 'ന്യൂ ഫോള്‍ഡര്‍' പ്രഭാഷണ പരമ്പര തുടങ്ങി. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. പി.കെ. രാജശേഖരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സി.സി. റാംമോഹന്‍ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രോഹിണി നായര്‍, പ്രൊഫ. പി.കെ. സുരേഷ് ബാബു, പ്രൊഫ. ആര്‍.കെ. ജയശ്രീ, കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഷീബ വി. ഐസക് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam