ഐ.ഒ.സി. ഡീലര്‍മാര്‍ക്ക് ദ്വിദിന പരിശീലന ക്യാമ്പ്‌

Posted on: 11 Sep 2015കളമശ്ശേരി: എസ്.സി.എം.എസ്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീലര്‍മാര്‍ക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ബിസിനസ് പരിശീലന ക്യാമ്പ് എസ്.സി.എം.എസ്. കാമ്പസില്‍ ആരംഭിച്ചു. എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി. തേവന്നൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ.ഒ.സി.എല്‍. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
റീട്ടെയില്‍ ചീഫ് മാനേജര്‍ ഹരികുമാര്‍ വി.എം., ഡോ. വി. രാമന്‍ നായര്‍, ഡോ. ഫിലോമിന പി. ജോര്‍ജ്, പ്രൊഫ. ഡോ. സി. സെങ്കൊട്ടുവെലു എന്നിവര്‍ പങ്കെടുത്തു. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.

More Citizen News - Ernakulam