നുവാല്‍സില്‍ മൂട്ട്‌കോര്‍ട്ട് മത്സരം

Posted on: 11 Sep 2015കളമശ്ശേരി: നുവാല്‍സും ചെന്നൈ ആസ്ഥാനമായ നിയമകാര്യ സ്ഥാപനം സുരണ ആന്‍ഡ് സുരണ ഇന്റര്‍നാഷണല്‍ അറ്റോണീസും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ ട്രയല്‍ അഡ്വക്കസി മൂട്ട് കോര്‍ട്ട് മത്സരത്തിന്റെ ദക്ഷിണേന്ത്യന്‍ പാദം വെള്ളിയാഴ്ച തുടങ്ങും. നുവാല്‍സ് കാമ്പസാണ് വേദി. 3.30ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. റോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
നിയമവിദ്യാര്‍ത്ഥികള്‍ക്ക് കോടതിയിലെ വിചാരണയില്‍ വൈദഗ്ദ്ധ്യം വര്‍ധിപ്പിക്കുന്ന പരിപാടിയാണ് മൂട്ട് കോര്‍ട്ട് മത്സരം. ഇതോടൊപ്പം ക്രിമിനല്‍ നിയമങ്ങളിലെ വിധിന്യായം എഴുത്ത് മത്സരവും നടക്കും. കര്‍ണാടകം, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രാഥമിക മത്സരങ്ങള്‍ ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് വരെ നടക്കും. 13നാണ് ഫൈനല്‍. കേരള ഹൈക്കോടതി ജഡ്ജി എ.കെ. ജയശങ്കര നമ്പ്യാര്‍ മുഖ്യാതിഥിയാകും.

More Citizen News - Ernakulam