അമൃതയില്‍ തത്സമയ റോബോട്ടിക് ശസ്ത്രക്രിയ ശില്പശാല

Posted on: 11 Sep 2015ഗര്‍ഭാശയ കാന്‍സര്‍


കൊച്ചി : അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗൈനക്ക് ഓങ്കോളജി വിഭാഗം ഗര്‍ഭാശയ കാന്‍സര്‍ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഉപയോഗിച്ച് തത്സമയ ശസ്ത്രക്രിയ ശില്പശാല നടത്തി. ദ്വിദിന സെമിനാറിനും തുടക്കം കുറിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. ബാബു നിര്‍വഹിച്ചു.
ന്യൂയോര്‍ക്ക് മെമ്മോറിയല്‍ സ്ലോവാന്‍ കെറ്റെറിങ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗൈനക് ഓങ്കോളജിസ്റ്റ് ഡോ. മാരിയൊ എം. ലിയാറ്റൊ പരീശീലനം നല്‍കി. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വിദഗ്ദ്ധര്‍ പങ്കെടുത്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേംനായര്‍, അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. നീരജ ഭാട്യ, കാന്‍സെര്‍വ് പ്രസിഡന്റ് കലാ ജോയ്‌മോന്‍, ഗൈനക് ഓങ്കോളജി വിഭാഗം മേധാവി ഡി.കെ. വിജയകുമാര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അനുപമ രാജന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam