തോട്ടുവ-നമ്പിളി റോഡിന്റെ അവസ്ഥ ശോചനീയം

Posted on: 11 Sep 2015ചേരാനല്ലൂര്‍: കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളുടെ പരിധിയില്‍ക്കൂടി പോകുന്ന തോട്ടുവ-നമ്പിളി റോഡിന്റെ അവസ്ഥ ശോചനീയമെന്ന് പരാതി. പത്തോളം സ്വകാര്യബസ്സുകളും ഒരു കെഎസ്ആര്‍ടിസി ബസ്സും മറ്റനേകം വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന റോഡാണിത്.
റോഡിന്റെ തോട്ടുവ-ധന്വന്തരി ക്ഷേത്രം മുതല്‍ താന്നിപ്പുഴ വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. എല്ലാവര്‍ഷവും റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുക പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. കാലവര്‍ഷം ശക്തിപ്രാപിക്കുകയും റോഡിന്റെ കുഴിയുള്ള ഭാഗങ്ങളില്‍ വെള്ളംകെട്ടിക്കിടന്ന് വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ട അവസ്ഥയാണ്.

More Citizen News - Ernakulam