മദ്യം, മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനും എതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി

Posted on: 11 Sep 2015പറവൂര്‍: തത്തപ്പിള്ളി പ്രദേശത്ത് വര്‍ധിച്ചുവരുന്ന മദ്യം, മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനും എതിരെ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന മദ്യ-മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ പ്രദേശത്ത് വ്യാപകമാണെന്നാണ് പരാതി. ആളൊഴിഞ്ഞ വീടുകളും ഇടറോഡുകളുമാണ് ഇവരുടെ കേന്ദ്രം. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
താലൂക്ക് സെക്രട്ടറി വി.കെ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. വേണു, സജീവ്കുമാര്‍, പി. എസ്. ശ്രീഹരി, എ.പി. രതീഷ്, എം.എസ്. സുധി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.കെ. സതീശന്‍ (പ്രസി.), കെ.പി. ബിജു (സെക്ര.), പി. ആര്‍. രജീഷ് (വൈസ് പ്രസി.), എന്‍.എന്‍. തിലകന്‍ (ജോ. സെക്ര.), എം.ഡി. സതീശന്‍ (ഖജാ.).

More Citizen News - Ernakulam