അധ്യാപക ദിനത്തില്‍ ഗുരുവന്ദനം നടത്തി

Posted on: 11 Sep 2015പറവൂര്‍: അധ്യാപക ദിനത്തോടനുബന്ധിച്ച് നന്ത്യാട്ടുകുന്നം ആദര്‍ശ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരുവന്ദനം എന്ന പേരില്‍ അധ്യാപകരെ ആദരിച്ചു.
അങ്കണവാടി, നഴ്‌സറി അധ്യാപകരെയാണ് ആദരിച്ചത്. സ്‌കൂള്‍ മാനേജര്‍ എസ്. വേണുഗോപാല്‍ ഉ്ദഘാടനം ചെയ്തു. സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി സി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി. ആര്‍. പ്രീതി, ഗോപിക വി. ഭട്ട്, ഫിദ ഫാത്തിമ, ഐശ്വര്യ ഗായത്രി സജീവ്, അഭിനവ് അരുണ്‍ ജയദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ അധ്യാപകര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നല്‍കിയ പ്രശസ്തി പത്രം വിതരണം ചെയ്തു.

More Citizen News - Ernakulam