സാമുദായിക ധ്രുവീകരണത്തിനു പിന്നില്‍ ഗൂഢാലോചന-ജനതാദള്‍ എസ്‌

Posted on: 11 Sep 2015കൊച്ചി: ചില സാമുദായിക വികാരങ്ങളെ ഉപയോഗപ്പെടുത്തി കേരളത്തില്‍ നടക്കുന്ന പുതിയ സാമുദായിക ധ്രുവീകരണ നാടകം ബി.ജെ.പി.-യു.ഡി.എഫ്. അച്ചുതണ്ടിന്റെ ഗൂഢാലോചനയാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മതേതര സങ്കല്പത്തെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ ഇടതു ജനാധിപത്യ മതേതര ശക്തികള്‍ മുഴുവന്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് എറണാകുളത്ത് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രൊഫ. എന്‍.എം. ജോസഫ്, ഡോ. നീലലോഹിതദാസ്, കായിക്കര ഷംസുദ്ദീന്‍, കെ. കൃഷ്ണന്‍കുട്ടി, എം.കെ. പ്രേംനാഥ്, ജമീല പ്രകാശം എം.എല്‍.എ., സാബു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam