ജൂഡോയില്‍ കരുത്ത് കാട്ടി അങ്കമാലി ജൂഡോ ക്ലബ്ബ്‌

Posted on: 11 Sep 2015അങ്കമാലി : ജില്ലാ,സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ അങ്കമാലി ജൂഡോ ക്ലബ്ബ് മികച്ച വിജയം നേടി. പങ്കെടുത്ത 32 പേരില്‍ 29 പേരും മെഡല്‍ ജേതാക്കളായി. എം.ജെ.ദേവിക , എം.ജെ.ജോഷ്‌നി , ശ്രീലക്ഷമി വിജയന്‍, അബിനി എസ്.അറക്കല്‍, ആല്‍ഫിന്‍ ഡെന്നി, ആല്‍ഫ്രഡ് ഡെന്നി, റോബിന്‍ മാര്‍ട്ടിന്‍ ,അമല്‍ മാര്‍ട്ടിന്‍ ,പോള്‍.പി.ജെയ്മി എന്നീ കുട്ടികള്‍ക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചു.നാരായണ്‍ വിജയന്‍,സ്റ്റെയിന്‍ സജി,സനല്‍ പടയാട്ടില്‍,അഭിരാമി,രാജി രാജീവ്,രതി ദിലീപ് എന്നിവര്‍ക്ക് വെള്ളിയും കെ.എം.അഭിരാം,ഗൗതം ജോഷി,അശ്വിന്‍ ജോഷി,സൗപര്‍ണിക ശ്രീനാഥ്,എയ്ഞ്ചല്‍ വര്‍ഗീസ്,അശ്വിനി പ്രസാദ്,ആനന്ദ്് രാജന്‍,അഞ്ജിത ജോസഫ്,കല ജോഷി എന്നിവര്‍ക്ക് വെങ്കലവും ലഭിച്ചു.സിന്ധു മണിക്കുട്ടന്‍, ക്ലിഫിന്‍ ജോര്‍ജ് എന്നിവരുടെ കീഴിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്.

More Citizen News - Ernakulam