എം.ഇ.എസ്. മെഡി. കോളേജ്: പരാതി നല്‍കാം

Posted on: 11 Sep 2015കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം നടന്ന എം.ബി.ബി.എസ്. പ്രവേശനത്തെപ്പറ്റി ആക്ഷേപമുള്ളവര്‍ പ്രവേശന മേല്‍നോട്ട സമിതിയെ ഉടന്‍ അറിയിക്കണമെന്ന് സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജയിംസ് അറിയിച്ചു. രണ്ടാം ശനിയാഴ്ചയാണെങ്കിലും സമിതി ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.
ഹൈക്കോടതിയുടെ വ്യാഴാഴ്ചത്തെ ഉത്തരവിനെ തുടര്‍ന്നാണ് സമിതി നടപടി. പരാതിയുള്ളവര്‍ justicejamescommittee@gmail.com എന്ന ഇ-മെയിലിലോ തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ടോ ബോധിപ്പിക്കാവുന്നതാണെന്ന് ജസ്റ്റിസ് ജയിംസ് പറഞ്ഞു.

More Citizen News - Ernakulam