കെ.എസ്.ഇ.ബി. ജീവനക്കാരെ ആക്രമിച്ച കേസ് പിന്‍വലിക്കുന്നതില്‍ പ്രതിഷേധം

Posted on: 11 Sep 2015ആലുവ: വെസ്റ്റ് സെക്ഷന്‍ അടിച്ചു തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ സംരക്ഷിക്കുന്നതിനായി കേസ് പിന്‍വലിക്കുന്നു. ഓഫീസ് സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ക്കുകയും രണ്ട് ജീവനക്കാരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം 2010ലാണ് നടന്നത്. വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കാനിരിക്കെയാണ് കേസ് പിന്‍വലിക്കുന്നതെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി സജി എണ്ണക്കാട്, ജില്ലാ സെക്രട്ടറി ഷൈജു കേളന്തറ, ഒ.കെ. നസീര്‍, ആര്‍. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam