വിജ്ഞാനയാത്ര പദ്ധതി,നോര്‍ത്ത് മഴുവന്നൂര്‍ ഗവ.യു.പി സ്‌കൂളിന് മിനിവാന്‍ നല്‍കി

Posted on: 11 Sep 2015കോലഞ്ചേരി : നോര്‍ത്ത് മഴുവന്നൂര്‍ ഗവ.യു.പി സ്‌കൂളിന് വിജ്ഞാനയാത്ര പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ മിനി വാന്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സോമന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വി.പി.സജീന്ദ്രന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ധനുജ ദേവരാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി, ഹെഡ്മിസ്ട്രസ് ടി.വി.ലീല, ബ്ലോക്ക് പഞ്ചായത്തംഗം ടി.എന്‍.സാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി ബാബു, അംഗങ്ങളായ എം.ടി.തങ്കച്ചന്‍, ജോര്‍ജ് ഇടപ്പരത്തി, എ.അജയന്‍, വി.ശശീന്ദ്രന്‍ നായര്‍, എന്‍.പി.അന്നമ്മ, എന്നിവര്‍ പ്രസംഗിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് മിനി വാന്‍ വാങ്ങിയത്.

More Citizen News - Ernakulam