കോലഞ്ചേരി ഉപജില്ലാ കലോത്സവം നവംബറില്‍ പട്ടിമറ്റത്ത്

Posted on: 11 Sep 2015കോലഞ്ചേരി : വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4,5,6,7 തീയതികളിലായി പട്ടിമറ്റം മാര്‍ കൂറിലോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അയ്യപ്പന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഫാ. ഏല്യാസ്.കെ.ഈരാളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.രാജി, കെ.കെ.സോമന്‍, ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ മാനേജര്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യരക്ഷാധികാരിയായും പ്രിന്‍സിപ്പല്‍ ബിനു കുരിയന്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു.

More Citizen News - Ernakulam