ബിവറേജസ് ഷോപ്പ് പൂട്ടാന്‍ ധര്‍ണ നടത്തി

Posted on: 11 Sep 2015കിഴക്കമ്പലം: മദ്യസംസ്‌കാരം വളരുന്തോറും മാനവവിഭവശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ റവ. ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍ അഭിപ്രായപ്പെട്ടു.
മദ്യത്തില്‍ നിന്നുള്ള ലാഭത്തേക്കാളുപരിയായി സര്‍ക്കാറിന് മനുഷ്യജന്മങ്ങള്‍ക്കുണ്ടാകുന്ന വിപത്തുകള്‍ക്ക് പണം കൂടുതല്‍ ചെലവാക്കേണ്ടിവരുന്നു. കിഴക്കമ്പലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഡിപ്പൊ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയായ ട്വന്റി -20 സംഘടിപ്പിച്ചിട്ടുള്ള സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ മദ്യവിരുദ്ധ സമിതി ജില്ലാ പ്രസിഡന്റ് ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ അധ്യക്ഷനായി. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് മുട്ടിക്കല്‍, ട്രഷറര്‍ ജോണി ചിറ്റിലപ്പിള്ളി എന്നിവര്‍ സംസാരിച്ചു.
സായാഹ്ന ധര്‍ണ ആറ് ദിവസം പിന്നിട്ടു.

More Citizen News - Ernakulam