പാമ്പാക്കുട ബ്ലോക്കില്‍ വ്യവസായ വികസന ശില്പശാല

Posted on: 11 Sep 2015പിറവം: വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് പാമ്പാക്കുട ബ്ലോക്കില്‍ വ്യവസായ വികസന ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗം പ്രസിഡന്റ് ഐഷ മാധവന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസര്‍ കെ.വി. സെബാസ്റ്റ്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി. സതീഷ്‌കുമാര്‍, വി.എച്ച്. അബ്ദുള്‍ നസീര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോണി അരീക്കാട്ടില്‍, ഷിജി ഗോപാകുമാര്‍, ഷീല ബാബു, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സ്മിത ജേക്കബ് എന്നിവര്‍ സംസാരിച്ചു. പുതുതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ ഈ രംഗത്തുള്ളവര്‍ക്കും അവരുടെ സംരംഭം വികസിപ്പിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങളും മാര്‍ഗരേഖകളും സെമിനാറില്‍ ലഭ്യമാക്കി.

More Citizen News - Ernakulam