ഫെറി ബോട്ട് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തു

Posted on: 11 Sep 2015വൈപ്പിന്‍: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വൈപ്പിന്‍-എറണാകുളം ഫെറി ബോട്ടിലെ 7 ജീവനക്കാരെ മര്‍ദിക്കുകയും ബോട്ടിന്റെ ചില്ല് തകര്‍ക്കുകയും ചെയ്ത കേസില്‍ 4 പേരെ ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് വൈപ്പിന്‍ രണ്ട് തൈക്കല്‍ ഹെന്‍ലി ഡിക്കൂഞ്ഞ (26), കുരിശിങ്കല്‍ നിഥിന്‍ ജോസഫ് (24), ഫോര്‍ട്ടുകൊച്ചി സൗദി പുത്തന്‍പുരയ്ക്കല്‍ ജാക്‌സണ്‍ ജേക്കബ് (46), മൂലംകുഴി പുത്തന്‍പുരയ്ക്കല്‍ അനില്‍ (52) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി 10ന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ഫെറി ബോട്ട് ഫോര്‍ട്ടുകൊച്ചിയില്‍ അടുപ്പിക്കണമെന്ന പ്രതികളുടെ ആവശ്യം നിരാകരിച്ചതാണ് കൈയേറ്റത്തിലും മര്‍ദനത്തിലും കലാശിച്ചത്.

More Citizen News - Ernakulam