എം.ഇ.എസ്. മെഡി. പ്രവേശന പട്ടിക സമിതിക്ക് നല്‍കണം: കോടതി

Posted on: 11 Sep 2015കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന് ഒന്നും രണ്ടും ഘട്ടമായി പ്രവേശനം നല്‍കിയവരുടെ പട്ടിക മേല്‍നോട്ട സമിതിക്ക് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. പ്രവേശന മേല്‍നോട്ടത്തിനുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി പ്രവേശനത്തിന് നല്‍കിയ സമയക്രമത്തെ ചോദ്യം ചെയ്ത് കോളേജ് നല്‍കിയ ഹര്‍ജിയിലാണിത്.
പട്ടിക വെള്ളിയാഴ്ച സമിതിക്ക് നല്‍കണമെന്നാണ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനും ജസ്റ്റിസ് ഷാജി പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പട്ടിക പരിശോധിച്ച് സമിതി സപ്തംബര്‍ 14-നകം തീരുമാനമെടുക്കണം. കോടതി 15-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

More Citizen News - Ernakulam