തൊഴിലുറപ്പ് പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണം

Posted on: 11 Sep 2015പെരുന്പാവൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ കീഴില്ലം ലോക്കല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൃഷി, പരമ്പരാഗത കുടില്‍വ്യവസായം,പാലുത്പാദനം തുടങ്ങിയ മേഖലകളില്‍ വ്യാപിപ്പിച്ച് പദ്ധതി നിലനിര്‍ത്തണമെന്നും കൂലി 320 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ ഏരിയാ സെക്രട്ടറി ആര്‍.എം.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി.ടി.ജ്യോതിഷ് കുമാര്‍,രാജന്‍വര്‍ഗീസ്,ഇ.വി.ജോര്‍ജ്,എന്‍.പി.അജയകുമാര്‍,മിനിതങ്കപ്പന്‍,എ.കെ.ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam