ഗുരുനിന്ദയ്‌ക്കെതിരെ പിറവത്തും പാലച്ചുവട്ടിലും വന്‍ പ്രതിഷേധം

Posted on: 11 Sep 2015റവം: ഗുരുദേവനെ കുരിശില്‍ത്തറച്ച നിലയിലുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് പ്രകടനം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഗുരു നിന്ദയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
ന്യൂ ബസാറില്‍ ശാഖാ മന്ദിരത്തിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ആസ്​പത്രിക്കവലയിലെത്തി തിരിച്ച് ശാഖാ മന്ദിരത്തിന് മുന്നില്‍ സമാപിച്ചു. പ്രകടനത്തിന് ശാഖാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബേബി കണിയാംപറമ്പില്‍, സെക്രട്ടറി ടി.കെ. പ്രകാശ്, കൂത്താട്ടുകുളം യൂണിയന്‍ കൗണ്‍സിലര്‍ എം.എന്‍. അപ്പുക്കുട്ടന്‍, വനിതാ സംഘം പ്രസിഡന്റ് വിജയകുമാരി ശ്രീധരന്‍, സെക്രട്ടറി ലീല മോഹനന്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ടി.പി. പ്രശാന്ത്, കെ.എസ്. സനോജ്, സി.എസ്. ജയദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുളക്കുളം സൗത്ത്, കക്കാട്, നെച്ചൂര്‍, മണീട്, പെരിയപ്പുറം, പെരുമ്പടവം ശാഖകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരന്നു.
മുളക്കുളം വടക്കേക്കര പാലച്ചുവട് എസ്എന്‍ഡിപി യോഗം ശാഖയുടെ ആഭിമുഖ്യത്തില്‍ പാലച്ചുവട്ടില്‍ പ്രതിഷേധ പ്രകടനം നടന്നു. ശാഖാ പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് ഭാരവാഹികളായ എ.എന്‍. രവീന്ദ്രന്‍, പീതാംബരന്‍ എ.എന്‍. എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam