'സ്ത്രീകളും പുതിയ നിയമങ്ങളും' സെമിനാര്‍ നടത്തി

Posted on: 11 Sep 2015ആലുവ: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റേയും (എ.ഐ.എല്‍.യു) സെന്റ് സേവ്യഴ്‌സ് കോളേജ് ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'സ്ത്രീകളും പുതിയ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
മുന്‍ കേരള ഹൈക്കോടതി ജഡ്ജി കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ: സി. റീത്താമ്മ അദ്ധ്യക്ഷത വഹിച്ചു. കേരള വനിത അഭിഭാഷക ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. സാലി തോമസ് ചാക്കോ, എ.ഐ.എല്‍.യു. ജില്ലാ സെക്രട്ടറി അഡ്വ.കെ.കെ. നാസര്‍ , ഡോ. മിലന്‍ ജോസഫ് , അഡ്വ. ലത.ടി. തങ്കപ്പന്‍,അഡ്വ.കെ.കെ. സാജിത ,എന്‍.എന്‍.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. രശ്മി വര്‍ഗീസ്, അഡ്വ. മനോജ് വാസു ,അഡ്വ. സുനില്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam