ഗുരുവായൂര്‍ ക്യു കോംപ്ലെക്‌സ്: ചട്ടത്തിലെ ഇളവിനെതിരായ ഹര്‍ജിയില്‍ നോട്ടീസ്‌

Posted on: 11 Sep 2015കൊച്ചി: ഗുരുവായൂര്‍ ക്യു കോംപ്ലെക്‌സിന്റെയും ബഹുതല വാഹന പാര്‍ക്കിങ്ങിന്റെയും നിര്‍മാണത്തിന് ചട്ടം ഇളവ് ചെയ്ത് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ജസ്റ്റിസ് വി. ചിതംബരേഷ് സംസ്ഥാന സര്‍ക്കാറിനും മറ്റും നോട്ടീസ് നല്‍കി.
കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഇളവ് നല്‍കിയത് സുരക്ഷയെ വരെ ബാധിക്കുമെന്ന് ഗുരുവായൂര്‍ തൈക്കാട് സ്വദേശിയായ പി. ശശിധരനു വേണ്ടി അഡ്വ. മോഹനകണ്ണന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കടകളും ലോഡ്ജുകളുമായി ജനത്തിരക്കേറെയുള്ള കിഴക്കേ നടയിലാണ് ക്യു കോംപ്ലെക്‌സ്, പാര്‍ക്കിങ് കെട്ടിടം നിര്‍മിക്കുന്നത്. അഗ്നിബാധയ്‌ക്കെതിരായ സുരക്ഷാ മുന്‍കരുതല്‍, സീവേജ് സംവിധാനം, ദൂരപരിധി വ്യവസ്ഥകള്‍ എന്നിവയിലെല്ലാം ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് ആക്ഷേപം.
മുനിസിപ്പല്‍ കെട്ടിട ചട്ടത്തില്‍ ഇളവ് അനുവദിച്ച് ആഗസ്ത് 13-ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

More Citizen News - Ernakulam