പരുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം; ഓഫീസ് കുത്തിത്തുറന്ന് പണം കവര്‍ന്നു

Posted on: 11 Sep 2015പിറവം: പിറവത്തെ പരുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ മോഷണം നടന്നു. പള്ളിയുടെ ഓഫീസ് മുറിക്കുള്ളില്‍ അലമാരയിലും ഭണ്ഡാരത്തിലുമായി സൂക്ഷിച്ചിരുന്ന പണം കവര്‍ന്നു. ഏഴായിരത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം.
പുലര്‍െച്ച ശുശ്രുഷയ്‌ക്കെത്തിയ കപ്യാരാണ് ആദ്യം വിവരമറിഞ്ഞത്. ഓഫീസില്‍ നിന്ന് മെഴുകുതിരി എടുക്കാനെത്തിയപ്പോള്‍ ഓഫീസ് മുറിയിലെ ഭണ്ഡാരത്തിന്റെ താഴ് പൊളിച്ചിട്ടിരിക്കുന്നതായി കണ്ടു.
ഓഫീസ് മുറിയുടെ താഴ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസിലെ അലമാര കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. ഓഫീസ് മുറിയിലെ സി.സി.ടി. ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് തോളില്‍ ബാഗും കൈയില്‍ വടിയുമായി വന്ന് പള്ളിയുടെ ഒരുഭാഗത്തെ വാതില്‍ തള്ളി നോക്കുന്നതും പള്ളിയുടെ മുന്നിലെ ഭണ്ഡാരത്തിന് സമീപമെത്തി പരിശോധിക്കുന്നതുമെല്ലാം ദൃശ്യത്തലുണ്ടെന്ന് വികാരി ഫാ. യാക്കോബ് തോമസ് പറഞ്ഞു.
പിറവം പോലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. അതിനിടെ, ടൗണില്‍ സംശായകരമായ സാഹചര്യത്തില്‍ കണ്ട ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ക്യാമറയിലെ ദൃശ്യവുമായി ചേരുന്നില്ലെന്ന് എസ്.ഐ കെ. ബ്രിജ്കുമാര്‍ പറഞ്ഞു.

More Citizen News - Ernakulam