തെരുവുനായ്ക്കളുടെ അക്രമം : ഉടന്‍ നടപടിക്ക് കോടതിയില്‍ അപേക്ഷ

Posted on: 11 Sep 2015കൊച്ചി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് കൊച്ചുകുട്ടികള്‍ക്കും മറ്റും സാരമായ പരിക്കേറ്റിട്ടുണ്ട്. ആക്രമണം കൂടിവരുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദേശിക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ. അഡ്വ. എ.ജി. ബേസിലാണ് തെരുവുനായ് ശല്യത്തിനെതിരെ നേരത്തെയുള്ള ഹര്‍ജിയില്‍ പുതിയ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. അപേക്ഷ വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
കോതമംഗലത്ത് ദേവാനന്ദ് എന്ന രണ്ടര വയസ്സുകാരന്റെ കണ്ണ് തെരുവുനായ് കടിച്ചുപറിച്ചതിന്റെ പത്രവാര്‍ത്ത സത്യവാങ്മൂലത്തിനൊപ്പമുണ്ട്. നായ്ക്കളുടെ ആക്രമണം കൂടിവരുന്നതിന്റെയും ഒട്ടേറെ പേര്‍ക്ക് കടിയേല്‍ക്കുന്നതിന്റെയും വാര്‍ത്തകള്‍ നിത്യേന മാധ്യമങ്ങളില്‍ വരുന്നുണ്ട്.
അലഞ്ഞുനടക്കുന്ന നായ്ക്കളുടെ ശല്യം തടയാന്‍ സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നറിയിക്കാന്‍ കോടതി ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

More Citizen News - Ernakulam