മറിയപ്പടിയിലെ പെരിയാര്‍വാലി കൈയേറ്റം പൊളിച്ചുനീക്കി

Posted on: 11 Sep 2015കരുമാല്ലൂര്‍: ആലുവ പറവൂര്‍ റോഡ് മറിയപ്പടിയ്ക്ക് സമീപം പെരിയാര്‍ വാലിയുടെ കനാല്‍ പുറമ്പോക്ക് േൈകയറി നടത്തിയ നിര്‍മാണങ്ങള്‍ പോലീസ് സംരക്ഷണത്തോടെ പെരിയാര്‍ വാലി ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കി. കനാല്‍ പുറമ്പോക്ക് ഇവിടെ വ്യാപകമായി േൈകയറിയതിനെതിരെ ജനകീയ വികസനസമിതി കണ്‍വീനര്‍ മറിയപ്പടി സ്വദേശി ലെനിനിന്റെ പരാതിപ്രകാരം ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് പെരിയാര്‍ വാലി ഉദ്യോഗസ്ഥര്‍ േൈകയറ്റം ഒഴിപ്പിച്ചത്. കീഴ് കോടതികളില്‍നിന്നും നിലവില്‍ സ്റ്റേ ഇല്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും പൊളിച്ചുനീക്കി. വ്യാഴാഴ്ച രാവിലെയായിരുന്നു ഒഴിപ്പിക്കല്‍. മറിയപ്പടി ചക്യാന്‍മുക്കിലേക്ക് റോഡ് നിര്‍മിക്കാന്‍ ആവശ്യമായത്ര വീതിയില്‍ സ്ഥലമില്ലാതെയായപ്പോഴാണ് ഒരു വര്‍ഷംമുമ്പ് നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ വികസനസമിതി രൂപവത്കരിക്കുകയും കനാല്‍ പുറമ്പോക്ക്‌ ൈകേയറ്റം തിരിച്ചുപിടിക്കണമെന്ന് പെരിയാര്‍ വാലിയോട് ആവശ്യപ്പെട്ടതും. അതുപ്രകാരം പെരിയാര്‍വാലി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ താലൂക്ക് സര്‍േവയറെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദം ഉപയോഗിച്ച് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ േൈകയറ്റക്കാര്‍ തടഞ്ഞ് തിരിച്ചയച്ചതോടെ തുടര്‍ നടപടികള്‍ ഒന്നുംതന്നെ നടന്നുമില്ല. അതേ തുടര്‍ന്നാണ് ജനകീയവികസനസമിതി ഹൈക്കോടതിയെ സമീപിച്ചത്. റോഡ് നിര്‍മിക്കാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നിട്ടും പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ നടപടിയ്‌ക്കൊന്നും മുതിര്‍ന്നില്ല. അതോടെ കോടതി അലക്ഷ്യഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അതില്‍ കോടതി ഇടപെട്ടതോടെയാണ് വ്യാഴാഴ്ച രാവിലെ പെരിയാര്‍വാലി ആലുവ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ജയശ്രീ, അസി.എന്‍ജിനീയര്‍ പി.കെ.മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പെരിയാര്‍വാലി ജീവനക്കാരെത്തി പൊളിച്ചുമാറ്റിയത്. ആലങ്ങാട് എസ്.ഐ. എല്‍.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കി. പലയിടത്തും ൈകേയറിയ ഭാഗം മതില്‍കെട്ടി തിരിച്ചിരിക്കുകയായിരുന്നു. അതെല്ലാം ജെ.സി.ബി. ഉപയോഗിച്ച് തകര്‍ക്കുകയും പെരിയാര്‍വാലി വാച്ചര്‍മാര്‍ ചേര്‍ന്ന് റോഡ് തെളിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ പെരിയാര്‍വാലിയുടെ നടപടിയ്‌ക്കെതിരെ നേരത്തേ തന്നെ സ്റ്റേ വാങ്ങിയിട്ടുണ്ടായിരുന്നു. മറ്റു പലരുമായി കോടതിയില്‍ കേസ് നിലനില്‍ക്കുന്നുമുണ്ട്. അതൊന്നും ഇപ്പോള്‍ പൊളിച്ചിട്ടില്ല. ഇപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പെരിയാര്‍വാലി കോടതിയില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് കോടതി ഉത്തരവിടുന്നതിനനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

More Citizen News - Ernakulam