ഇന്തോനേഷ്യന്‍ നാവിക കപ്പല്‍ കൊച്ചിയില്‍

Posted on: 10 Sep 2015
ഇന്തോനേഷ്യന്‍ നാവിക കപ്പലായ കെ.ആര്‍.ഐ. ബംഗ് ടോമോ കൊച്ചി തുറമുഖത്ത്.കൊച്ചി: ഇന്തോനേഷ്യന്‍ നാവിക കപ്പലായ കെ.ആര്‍.ഐ. ബംഗ് ടോമോ ഒരു മള്‍ട്ടിറോള്‍ യുദ്ധക്കപ്പല്‍ കൊച്ചിയിലെത്തി. സപ്തംബര്‍ 8നാണ് ക്യാപ്ടന്‍ യയാന്‍ സോഫിയാെന്റ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തിയത്.
സന്ദര്‍ശനത്തോടൊപ്പം ഇരു രാജ്യങ്ങളുടേയും നാവികസേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
നേവി സ്റ്റാഫ് ചീഫ് റിയല്‍ അഡ്മിറല്‍ ആര്‍.ബി. പണ്ഡിറ്റും ക്യാപ്ടന്‍ യയാന്‍ സോഫിയാനും ഇരു രാജ്യങ്ങളുടെ ഉപഹാരങ്ങള്‍ പരസ്​പരം കൈമാറി. കൊച്ചി നാവികസേനയുടെ പരിശീലന സൗകര്യങ്ങളും ഇന്തോനേഷ്യന്‍ സംഘം സന്ദര്‍ശിച്ചു.
കഴിഞ്ഞ സപ്തംബറിലും ഇന്തോനേഷ്യന്‍ നാവിക സംഘം കൊച്ചിയിലെത്തിയിരുന്നു. 10 ന് കപ്പല്‍ തിരിച്ച് യാത്രയാകും.


More Citizen News - Ernakulam