ഒമാന്‍ റോയല്‍ നേവി കമാന്‍ഡര്‍ കൊച്ചി നാവിക ആസ്ഥാനം സന്ദര്‍ശിച്ചു

Posted on: 10 Sep 2015കൊച്ചി: ഓമനിലെ റോയല്‍ നേവി കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അബ്ദുല്ല അല്‍-റെയ്‌സി കൊച്ചി നാവിക ആസ്ഥാനം സന്ദര്‍ശിച്ചു. ദക്ഷിണ നാവിക ആസ്ഥാനത്ത് ഫ്ലഗ് ഓഫീസര്‍ കമാന്‍ഡിങ് ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലന്‍ബയുമായി അദ്ദേഹം ചര്‍ച്ച നടത്തി. നാവിക ആസ്ഥാനത്തെ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി. ഡല്‍ഹി, മുംബൈ നാവിക ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

More Citizen News - Ernakulam