നിര്‍മല വെങ്കിടേശ്വരനെ അനുമോദിച്ചു

Posted on: 10 Sep 2015തൃപ്പൂണിത്തുറ: മികച്ച പ്രധാനാധ്യാപികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച എരൂര്‍ ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പല്‍ നിര്‍മല വെങ്കിടേശ്വരനെ സ്‌കൂള്‍ പി.ടി.എ. അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ ആര്‍. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി അമൃത വിദ്യാലയ സീനിയര്‍ പ്രിന്‍സിപ്പല്‍ എന്‍. വിജയലക്ഷ്മി ഉപഹാരം നല്‍കി. കൗണ്‍സിലര്‍ ബീനാ ജോളി, ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, എഡ്യൂക്കേഷന്‍ ഓഫീസര്‍ നിത്യ ഗോപാലകൃഷ്ണന്‍, അപ്പുക്കുട്ടന്‍, പി.ടി.എ. പ്രസിഡന്റ് വിനോദ് ഗോപാല്‍, ഡോ. മിനി വര്‍മ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam