'കൗണ്‍സിലര്‍ പോയിന്റ് കളിത്തട്ട് ' ഉദ്ഘാടനം ചെയ്തു

Posted on: 10 Sep 2015കൊച്ചി: എളംകുളം സുഭാഷ് ചന്ദ്രബോസ് റോഡില്‍ പണികഴിപ്പിച്ച 'കൗണ്‍സിലര്‍ പോയിന്റ് കളിത്തട്ട്' മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് സഭാ കേന്ദ്രം വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. ഓള്‍ഡ് ഈസ് ഗോള്‍ഡ് റോഡ് നഗരാസൂത്രണ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.എഫ്. കോളനിയില്‍ ലൈബ്രറി കെട്ടിടം കെ.ജെ. ജേക്കബും പാചകപ്പുര സൗമിനി ജെയിനും ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടി.കെ. അഷ്‌റഫും പുതുതായി നിര്‍മിക്കാന്‍ പോകുന്ന വനിത റിക്രിയേഷന്‍ സെന്റര്‍ ശിലാസ്ഥാപനം എസ്സി ജോസഫും ലൈബ്രറി എക്‌സ്റ്റെന്‍ഷന്‍ വര്‍ക്കിന്റെ ശിലാസ്ഥാപനം ആര്‍. ത്യാഗരാജനും വനിത തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം രമ രാജുവും നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര അധ്യക്ഷത വഹിച്ചു. അഡ്വ. എം. അനില്‍കുമാര്‍, സി.എ. ഷക്കീര്‍, വി.കെ. മിനിമോള്‍, കൗണ്‍സിലര്‍ സോജന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam