നവോദയം ഗ്രന്ഥശാലയുടെ ഓണാഘോഷം സമാപിച്ചു

Posted on: 10 Sep 2015അങ്കമാലി: ആഴകം ഞാലൂക്കര നവോദയം ഗ്രന്ഥശാല സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. സാംസ്‌കാരിക സമ്മേളനം ജോസ് തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ്് പി.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ. രവിക്കുട്ടന്‍ മുഖ്യാതിഥിയായിരുന്നു. ടി.പി.വേലായുധന്‍ , കെ.ആര്‍. ബാബു, കെ.കെ. സുരേഷ്, എന്‍.കെ. ഗോപാലകൃഷ്ണന്‍, പി.എ. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam