ഇടതുമുന്നണി ലോങ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Posted on: 10 Sep 2015കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തിന് ഉത്തരവാദിയായ മേയര്‍, സെക്രട്ടറി, കരാറുകാരന്‍ എന്നിവരുടെ പേരില്‍ കേസെടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇടതുമുന്നണി നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പതിനഞ്ച് കിലോമീറ്റര്‍ നീണ്ട പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അപകടം നടന്ന കമാലക്കടവില്‍ നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ചിന് പത്ത് സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. നഗരസഭാ ഓഫീസിന് മുന്നില്‍ എത്തിയ മാര്‍ച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു അധ്യക്ഷത വഹിച്ചു. ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, ഇടതുമുന്നണി നേതാക്കളായ സി.കെ. മണിശങ്കര്‍, അഡ്വ. എം. അനില്‍കുമാര്‍, സി.എഫ്. ജോയി, വി.കെ. ബാബു, സി.എന്‍. മോഹനന്‍, കെ. വിജയന്‍ പിള്ള, പി.ജെ. കുഞ്ഞുമോന്‍, കുമ്പളം രവി, കെ.ജെ. ബെയ്‌സില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam