വിശുദ്ധിയുടെ ഇഹ്‌റാം അണിഞ്ഞ്്് ഹജ്ജ്്് തീര്‍ത്ഥാടകര്‍

Posted on: 10 Sep 2015നെടുമ്പാശ്ശേരി: കൊച്ചിയില്‍ നിന്ന് മക്കയിലേക്ക് പോകുന്ന ഹാജിമാര്‍ ഇഹ്‌റാം വേഷത്തിലാണ് യാത്രയാകുന്നത്. ഇഹ്‌റാം വേഷത്തില്‍ ഉടുക്കാനും പുതയ്ക്കാനുമായി രണ്ട്്് മുണ്ടുകളാണ് ഉള്ളത്. വസ്ത്രങ്ങളില്‍ തുന്നലൊന്നും ഉണ്ടാകില്ല. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം ഹാജിമാര്‍ ഇഹ്‌റാമില്‍ നിന്ന് താത്കാലികമായി വിടുതല്‍ നേടും. തുടര്‍ന്ന്്്് ഹജ്ജിനോടടുക്കുമ്പോഴാണ് ഉംറ നിര്‍വഹിക്കുന്നതിനായി വീണ്ടും ഇഹ്‌റാം അണിയുക.
ശുഭ്രവസ്ത്ര ധാരികളായ പുരുഷന്‍മാരും പര്‍ദ അണിഞ്ഞ വനിതാ തീര്‍ത്ഥാടകരും ക്യാമ്പില്‍ നിന്ന് പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഇഹ്‌റാമില്‍ പ്രവേശിക്കും. താത്കാലിക ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലെ ഹാളില്‍ ഒരുമിച്ച് കൂടുന്ന ഹാജിമാര്‍ക്ക് ഹജ്ജ് കമ്മിറ്റി അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഇഹ്‌റാമില്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചു നല്‍കുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വൈകീട്ട് 5.45 ന് പുറപ്പെട്ട വിമാനത്തിലെ തീര്‍ത്ഥാടകര്‍ ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ഉച്ചയ്ക്കുതന്നെ ക്യാമ്പില്‍ വച്ച് നടത്തിയ ശേഷമാണ് യാത്രയായത്.


More Citizen News - Ernakulam