സിഎസ്‌ഐ രൂപതാ രൂപവത്കരണം: ബിഷപ്പ് ഫെന്നിന് വിലക്ക്‌

Posted on: 10 Sep 2015കൊച്ചി: പുതുതായി രൂപവത്കരിച്ച സിഎസ്‌ഐ കൊച്ചി മഹായിടവകയുടെ ബിഷപ്പായി റവ. ബി.എന്‍. ഫെന്നിനെ നിയോഗിച്ച നടപടി കോടതി വിലക്കി.
കൊച്ചി മഹായിടവകയുടെ സാമ്പത്തികവും ഭരണപരവും ആരാധനാപരവുമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന്, കേസ് തീര്‍പ്പാകുംവരെ ബിഷപ്പ് ഫെന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും കൊച്ചി പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി നിര്‍ദേശിച്ചു.
ഫോര്‍ട്ടുകൊച്ചി സിഎസ്‌ഐ സഭാംഗമായ ചുള്ളിക്കല്‍, ഐക്കരവീട്ടില്‍ േജക്കബ് മാത്യു, മരട് വടക്കൂട്വീട്ടില്‍ ഡേവിഡ്, ദേവികുളം റോസ് ഹൗസില്‍ കെ. റോബര്‍ട്ട് ജബ്ബാസിങ്, ചിത്തിരപുരം കൊട്ടാരത്തില്‍വീട്ടില്‍ കെ. തങ്കപ്പന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

More Citizen News - Ernakulam