സംരംഭകത്വ സെമിനാര്‍ ഇന്ന്‌

Posted on: 10 Sep 2015പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ വ്യാഴാഴ്ച വ്യവസായ സംരംഭകത്വ സെമിനാര്‍ നടക്കും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നടത്തുന്ന സെമിനാറില്‍ ചെറുകിട സംരംഭങ്ങള്‍ സംബന്ധിച്ച വിവിധ വിവരങ്ങള്‍ ലഭിക്കും.
സര്‍ക്കാറിന്റെ വിവിധ വായ്പാ പദ്ധതികള്‍, വ്യവസായ സംരംഭത്തിന് ആവശ്യമായ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍ തുടങ്ങിയവയെപ്പറ്റി വിശദമായ ക്ലാസ്സുകളുണ്ടാകും. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam