ദേശീയ വനം രക്തസാക്ഷി ദിനാചരണവും രക്തദാന ക്യാമ്പും നാളെ

Posted on: 10 Sep 2015കോതമംഗലം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയും ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷനും ആലുവ ബ്ലഡ് ബാങ്കും ചേര്‍ന്ന് ദേശീയ വനം രക്തസാക്ഷി ദിനാചരണവും രക്തദാന ക്യാമ്പും വെള്ളിയാഴ്ച നടത്തും. കോതമംഗലം പി.ഡബ്യു.ഡി. ഗസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.ബി. ഷാജുമോന്‍ അധ്യക്ഷനാവും.
കോതമംഗലം ഡി.എഫ്.ഒ പി.പി. ചെറിയാന്‍കുഞ്ഞ് രക്തസാക്ഷിദിന സന്ദേശം നല്‍കും. രക്തദാന ക്യാമ്പ് മലയാറ്റൂര്‍ ഡി.എഫ്.ഒ കെ. വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam