എസ്.എന്‍.ഡി.പി. യോഗം നേതാക്കള്‍ക്ക് സ്വീകരണവും സമ്മേളനവും

Posted on: 10 Sep 2015കോതമംഗലം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം അസിസ്റ്റന്റ് സെക്രട്ടറി സജീവ് പാറയ്ക്കല്‍ എന്നിവര്‍ക്ക് കോതമംഗലം യൂണിയന്റെ നേതൃത്വത്തില്‍ 13ന് സ്വീകരണം നല്‍കും.
മുനിസിപ്പല്‍ ജങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി യോഗം നേതാക്കളെ ദേവഗിരിയിലേക്ക് സ്വീകരിച്ചാനയിക്കും.കോതമംഗലം ദേവഗിരി ഗുരുചൈതന്യ ഓഡിറ്റോറിയത്തില്‍ 2ന് യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്റെ അധ്യക്ഷതയില്‍ മഹാസമ്മേളനം നടക്കും. ഇരുചക്ര വാഹന വിതരണവും ഉണ്ടാകും.

More Citizen News - Ernakulam