പൂത്തൃക്ക പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ ചന്ദനം ചാര്‍ത്തല്‍ 13ന് തുടങ്ങും

Posted on: 10 Sep 2015കോലഞ്ചേരി: പൂത്തൃക്ക പൂതൃക്കോവില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ 14 -ാമത് ചന്ദനം ചാര്‍ത്തല്‍ സപ്തംബര്‍ 13 മുതല്‍ 24 വരെ നടക്കും. ഞായറാഴ്ച രാവിലെ 8.30ന് കലശപൂജ, വൈകീട്ട് 4.30ന് അവതാര ദര്‍ശനം, 5.55ന് ഭാഗവത പാരായണം, 6.30 ദീപാരാധന, 7 മണിക്ക് ഉദ്ഘാടനം എന്നിവയുണ്ടാകും.
ഭജന സമിതി ട്രസ്റ്റ് സെക്രട്ടറി പി.എന്‍. വിഷ്ണു നമ്പൂതിരിയുടെ അധ്യക്ഷതയില്‍ മേല്‍ശാന്തി സുരേഷ് നാരായണന്‍ മഹോത്സവത്തിന് ദീപം തെളിക്കും. രാത്രി 8.30ന് അന്നദാനവും നടക്കും.
തിങ്കളാഴ്ച വൈകീട്ട് 7ന് പ്രഭാഷണം, അന്നദാനം. 15ന് വൈകീട്ട് സമ്പ്രദായിക ഭജന, അന്നദാനം. 16ന് വൈകീട്ട് ത്രീമെന്‍ ഷോ, അന്നദാനം. 17ന് വൈകീട്ട് 7ന് ഓട്ടന്‍തുള്ളല്‍, അന്നദാനം. 18ന് വൈകീട്ട് 7ന് സംഗീതസന്ധ്യ, 8.30ന് അന്നദാനം. 19ന് നൃത്തസന്ധ്യ, അന്നദാനം. 20ന് ബിജു അടിമാലിയുടെ പ്രഭാഷണം, അന്നദാനം. 21ന് നൃത്താരാധന, അന്നദാനം. 22ന് പിന്നല്‍തിരുവാതിര, അന്നദാനം.
23ന് വൈകീട്ട് 7ന് സമാപന സമ്മേളനം, ഭക്തി ഗാനമേള, മഹാപ്രസാദ ഊട്ട്. 24ന് രാവിലെ 9ന് ശ്രീഭൂതബലി, 11ന് അന്നദാനം എന്നിവ ഉണ്ടാകും.

More Citizen News - Ernakulam