ഐരാപുരത്ത് ടി.പി. ഹസ്സനെ അനുസ്മരിച്ചു

Posted on: 10 Sep 2015കോലഞ്ചേരി : കോണ്‍ഗ്രസ് നേതാവ് ടി.പി. ഹസ്സന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഐരാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും, സൗജന്യ അരി വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. എല്‍ദോ അധ്യക്ഷത വഹിച്ചു. സി.ജെ. ജേക്കബ്, സി.പി. ജോയി, എം.ടി. ജോയി, കെ. ത്യാഗരാജന്‍, എ.വി. ജോയി, ധനുജ ദേവരാജന്‍, അമ്മുക്കുട്ടി സുദര്‍ശനന്‍, സി.ആര്‍. വിജയന്‍, കെ.ജി. എല്‍ദോ, വി.എം. ജോര്‍ജ്, കെ.എ. യൂസഫ്, ബിജി സാജു, എ.എം. ഇബ്രാഹിം, കെ.ജി. പത്മനാഭന്‍ നായര്‍, വി. ശശീന്ദ്രന്‍ നായര്‍, കെ.കെ. ജോര്‍ജ്, എം.എം. തൗഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam