പബ്ലിക് ലൈബ്രറി ഓണപ്പതിപ്പുകള്‍ ചര്‍ച്ച ചെയ്തു

Posted on: 10 Sep 2015കോലഞ്ചേരി : വടയമ്പാടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിലെ വിവിധ ഓണപ്പതിപ്പുകള്‍ പരിചയപ്പെടുത്തി ചര്‍ച്ച നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ ഷിബു.എസ്.വലിയകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. മുരളീധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.മാത്യു, എം.എം.രാജി, എം.കെ.സത്യവ്രതന്‍, റോഷ്‌നിജോയ്, ആര്യ മിഥുന്‍രാജ്, ജോണ്‍ജോസഫ് എന്നിവര്‍ ഓണപ്പതിപ്പുകളെ പരിചയപ്പെടുത്തി. അഡ്വ.കെ.വി.കുരിയാക്കോസ്, ഓമന പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.More Citizen News - Ernakulam