എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ 64 ക്യാമറകള്‍ സ്ഥാപിച്ചു

Posted on: 10 Sep 2015കൊച്ചി: എറണാകുളം ജനറല്‍ ആസ്​പത്രിയില്‍ നവീകരിച്ച ഒ.പി. രജിസ്‌ട്രേഷന്‍ ബ്ലോക്കും ആസ്​പത്രി അങ്കണത്തിലും വിവിധ വാര്‍ഡുകളിലും വിന്യസിച്ചിരിക്കുന്ന 64 ക്യാമറകളും വ്യാഴാഴ്ച പ്രവര്‍ത്തനമാംരഭിക്കും.
വൈകിട്ട് അഞ്ചിന് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഹൈബി ഈഡന്‍ എം.എല്‍.എ. യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം. ഹൈബി ഈഡന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.വി. തോമസ് എം.പി. ഇന്‍ഫോപാര്‍ക്കിലെ ഫ്രാഗോമെന്‍ കമ്പനി സംഭാവനയായി ആസ്​പത്രിയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 22 ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

More Citizen News - Ernakulam