പിറവം നഗരസഭ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി

Posted on: 10 Sep 2015പിറവം : പുതുതായി രൂപവത്കരിച്ച പിറവം നഗരസഭയുടെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി.
ഇരുപത്തിയേഴ് വാര്‍ഡുകളാണുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച കരട് പട്ടിക സംബന്ധിച്ചുയര്‍ന്ന പരാതികള്‍ പരിഹരിച്ച ശേഷമാണ് സംസ്ഥാന ഡീ- ലിമിറ്റേഷന്‍ കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
നിര്‍ദ്ദിഷ്ട നഗരസഭയുടെ 27 വാര്‍ഡുകള്‍ 1. കക്കാട് വെസ്റ്റ് 2. കക്കാട് സെന്‍ട്രല്‍ 3. കക്കാട് ഈസ്റ്റ് 4. കക്കാട് സൗത്ത് 5. കരക്കോട് 6. കൊള്ളിക്കല്‍ 7. പിറവം ടൗണ്‍ 8. തോട്ടഭാഗം നോര്‍ത്ത് 9. പിറവം നോര്‍ത്ത് 10. പിറവം സൗത്ത് 11. പിറവം ഈസ്റ്റ് 12. കൊമ്പനാമല 13. പാലച്ചുവട് നോര്‍ത്ത് 14. ഇടപ്പളളിച്ചിറ 15. ഇല്ലിക്കമുക്കട 16. നാമക്കുഴി 17. കല്ലുമട 18. മുളക്കുളം 19. തോട്ടഭാഗം സൗത്ത് 20. കളമ്പൂര്‍ ഇട്ട്യാര്‍മല 21. കളമ്പൂര്‍ സൗത്ത് 22. കളമ്പൂര്‍ വെസ്റ്റ് 23. പാഴൂര്‍ സൗത്ത് 24. പാഴുര്‍ വെസ്റ്റ് 25. പാഴൂര്‍ ഈസ്റ്റ് 26. പാഴൂര്‍ സെന്‍ട്രല്‍ 27. പാഴൂര്‍ നോര്‍ത്ത്..
വാര്‍ഡുകളുടെ ലിസ്റ്റ് പിറവം ഗ്രാമപഞ്ചായത്തോഫിസിലും, പിറവം വില്ലേജ് ഓഫിസിലും, വിവിധ പൊതു സ്ഥലങ്ങളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്. നശ്ചിത തുക അടച്ചാല്‍ പട്ടിക ലഭിക്കുമെന്ന് സെക്രട്ടറി ബി. നെജുമുലുനീസ അറിയിച്ചു.

More Citizen News - Ernakulam